പ്രണയവിവാഹം: വരന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ റിമാൻഡിൽ

ഓയൂർ(കൊല്ലം): പ്രണയവിവാഹിതനായ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. ഇളമാട് കോട്ടയ്ക്കാവിള ഗീതുവിലാസത്തിൽ ജോണി(59)യെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്.
കടയ്ക്കൽ പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (39), കടയ്ക്കൽ പുലിപ്പാറ പാങ്ങലുകാട് ശ്രീനിലയത്തിൽ ആദർശ് (29), അഞ്ചൽ കോട്ടുക്കൽ നെടുംപച്ചയിൽ ആസിഫ് (27), കടയ്ക്കൽ പുലിപ്പാറ സ്വാമിമുക്ക് വൈഷ്ണവത്തിൽ അർജുൻ (29) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുമാസംമുൻപ് ജോണിയുടെ മകൻ ചെങ്കൂർ സ്വദേശിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. വിവാഹത്തോട് യുവതിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി യുവതിയുടെ ബന്ധുവും സുഹൃത്തുക്കളും വരനെ അന്വേഷിച്ചെത്തി. ഇയാളെ കാണാത്തതിനാൽ അച്ഛനെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് കാർ പിന്തുടർന്ന് തടഞ്ഞ് ജോണിയെ മോചിപ്പിച്ചു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Four individuals arrested for abducting and assaulting a groom's father in Oyoor, Kollam., Abduction stemmed from opposition to a love marriage solemnized three months prior., Police successfully intercepted the kidnappers' car and rescued the victim, Johnny., Accused were produced before the Kottarakkara court and remanded.