തീവണ്ടിയില്‍ വിദേശവനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന്‍ കോട്ടയത്ത് പിടിയില്‍

അറസ്റ്റിലായ പാന്‍ട്രി ജീവനക്കാരനുമായി പോലീസ് സംഘം
അറസ്റ്റിലായ പാന്‍ട്രി ജീവനക്കാരനുമായി പോലീസ് സംഘം

കോട്ടയം: തീവണ്ടിയില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്‌സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. 

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. 

Content Highlights: foreign woman sexually assaulted on train accused arrested in kottayam