'അയാളെയും പീഡിപ്പിച്ചു'; ജോർജ് ബുഷ് 1 മുൻ പ്രസിഡന്റോ? എപ്സ്റ്റീൻ ഫയലുകളിലെ രേഖകൾ പുറത്ത്

ന്യൂയോർക്ക്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ അവസാന ഭാഗം പുറത്തുവിട്ടു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട അവസാനവട്ട രേഖകളിൽ ജോർജ്ജ് ബുഷ് 1 എന്ന പേര് കടന്നുവന്നു. ഇത് മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് ആണോ എന്ന കാര്യത്തിൽ കൃത്യതയില്ല. എന്നാൽ, ബുഷിന്റെ പേര് എപ്സ്റ്റീന്റെ വ്യക്തിഗത രേഖകളിലല്ല, മറിച്ച് എപ്സ്റ്റീന്റെ ഇരകളിൽ ഒരാൾ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്‌മെന്റിനു നൽകിയ കുട്ടികൾക്കെതിരെയുള്ള പീഡനകേസിലാണ് കടന്നുവന്നത്.
എപ്സ്റ്റീന്റെ ഇരയായി പറയപ്പെടുന്ന വ്യക്തി പോലീസിനു നൽകിയ അഭിമുഖത്തിലാണ് 'ജോർജ്ജ് ബുഷ് 1' ഉൾപ്പെട്ടത്. ഇത് മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. എന്നാൽ, ഈ ആരോപണങ്ങളിൽ ഇതുവരെ നിയമനടപടി ഉണ്ടായിട്ടില്ല.
എപ്സ്റ്റീൻ ഇരയായി പറയപ്പെടുന്ന വ്യക്തിയുടെ അനുഭവം വിവരിക്കുന്ന ഇമെയിൽ ആശയവിനിമയത്തിൽ 'നന്ദി എം, ബുഷ് അയാളെയും പീഡിപ്പിച്ചതായി എനിക്ക് അറിയില്ലായിരുന്നു. ഓക്കേ.' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അതേ രേഖയിൽ ചേർത്തിട്ടുണ്ട്. 'കപ്പലിൽ സഞ്ചരിക്കുമ്പോൾ, ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാർ വെള്ളക്കാരായ വെളുത്ത സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അയാൾ കണ്ടു. അവർക്കെല്ലാം രക്തസ്രാവം സംഭവിച്ചിരുന്നു.' രേഖ പറയുന്നു.
'ആചാരപരമായ ബലിയുടെ ഭാഗമായി ഒരാളുടെ കാലുകൾ വെട്ടിമുറിക്കപ്പെട്ടു. കുഞ്ഞുങ്ങളെ വികൃതമാക്കുന്നതും അവരുടെ കുടലുകൾ നീക്കം ചെയ്യുന്നതും അയാൾ കണ്ടു. ജോർജ്ജ് ബുഷ് 1 അവനെ ലൈംഗികമായി പീഡിപ്പിച്ചു.' രേഖയിൽ ആരോപിക്കുന്നു.
അതേ രേഖയിൽ എപ്സ്റ്റീനും വില്യം ജെ. ക്ലിന്റണും ലൈംഗിക പീഡനം നടത്തിയതായും ആരോപിച്ചു. ഡൊണാൾഡ് ട്രംപും മെലാനിയയും (അന്ന് അദ്ദേഹം വിവാഹിതനായിരുന്നില്ല) 2000-ലെ കപ്പൽ യാത്രയിൽ ഉണ്ടായിരുന്നതായും കൂട്ടിച്ചേർത്തു. എങ്കിലും, രേഖകൾ സൂചിപ്പിക്കുന്നത്, ഇര തെളിവുകളോ ബന്ധപ്പെടാൻ കഴിയുന്ന സാക്ഷികളോ നൽകിയിട്ടില്ല എന്നാണ്.
Content Highlights: New Epstein files implicate `George Bush 1` in sexual abuse allegations. Justice Dept. releases damning documents, raising questions about former US President George H.W. Bush. Click to learn more.