എട്ടാംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി; രണ്ട് കുട്ടികൾ പിടിയിൽ, സംഭവം ഡൽഹിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം ( AI സഹായത്തോടെ നിര്ർമ്മിച്ചത്)
പ്രതീകാത്മക ചിത്രം ( AI സഹായത്തോടെ നിര്ർമ്മിച്ചത്)

ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരനെ കുത്തിക്കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരെ പോലീസ് പിടികൂടി. കിഴക്കൻ ഡൽഹിയിലെ കോട്‌ല ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.

ഒന്നിലേറെ കുത്തേറ്റ കുട്ടിയെ ഉടൻ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. കൊലപാതകം നടത്തിയ കുട്ടികളെ പിടികൂടിയ പോലീസ് അവരിൽനിന്ന് കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

കൊല്ലപ്പെട്ട കുട്ടിയും കൊലപാതകം ചെയ്ത കുട്ടികളും തമ്മിൽ നാലഞ്ചുദിവസം മുൻപ് വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ തർക്കത്തിന്റെ ബാക്കിപത്രമായാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.

Content Highlights: A 14-year-old 8th-grade student was stabbed to death in East Delhi's Kotla village., Two minor suspects have been apprehended by Delhi police along with the murder weapon., Preliminary investigation reveals the attack was a result of a prior dispute between the children.