പഠനോപകരണങ്ങൾ വാങ്ങാനെത്തിയ 10 വയസുകാരിയെ ബന്ദിയാക്കി ലൈംഗികാതിക്രമം; ഡൽഹിയിൽ 56-കാരൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

ന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. സദർ ബസാറിൽ കട നടത്തിയിരുന്ന മഖ്സൂദ് (56) ആണ് പിടിയിലായത്. സെപ്റ്റംബർ 16-ന് രാത്രിയായിരുന്നു സംഭവം.

പഠനോപകരണങ്ങൾ വാങ്ങാനായി രാത്രി 11 മണിയോടെ കടയിലെത്തിയ കുട്ടിയെ പ്രതി കടയ്ക്ക് ഉള്ളിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൈകാലുകൾ കൂട്ടിക്കെട്ടി കടയ്ക്കുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തി. തിരിച്ച് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സദർ ബസാർ പോലീസും വനിതാ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ കടയിലെ ജോലിക്കാരനായ മഖ്സൂദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ബലാത്സംഗം, പോക്സോ ആക്ട്, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: A 10-year-old 6th-grade student was sexually assaulted inside a shop in Sadar Bazar, Delhi., The victim had gone out to buy notebooks and pens., The 56-year-old accused tied the girl's hands and feet before committing the crime., Police registered a case under rape, POCSO, and wrongful confinement charges, leading to the arrest of the accused.