അഴിമതിക്കാരുടെ പേടിസ്വപ്നം; കര്‍ണാടകയിലെ ആദ്യ വനിത ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രൂപ ഐപിഎസ്

-
-

ബെംഗളൂരു: കർണാടകത്തിൽ ആഭ്യന്തര പ്രിൻസിപ്പൽസെക്രട്ടറി സ്ഥാനത്ത് ആദ്യമായി ഒരു വനിതയെ നിയമിച്ചു. റെയിൽവേ പോലീസ് ഐ.ജി.യായ ഡി. രൂപയാണ് പുതിയ അഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി. നിലവിൽ ഈ സ്ഥാനത്തുണ്ടായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനൽ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.

അഴിമതിക്കെതിരായ ശക്തമായ നടപടിയിലൂടെ പേരെടുത്ത ഉദ്യോഗസ്ഥയാണ് രൂപ. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.ഡി.എം.കെ. മുൻനേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് അന്ന് ജയിൽ ഡി.ഐ.ജി.യായ രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പിന്നീട് വൻവിവാദത്തിനിടയാക്കി.

വി.ഐ.പി. സൗകര്യം ലഭിക്കുന്നതിന് ജയിൽ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന റിപ്പോർട്ട് ജയിൽവകുപ്പിൽ അഴിച്ചുപണിക്കിടയാക്കുകയും സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടതായും വന്നു. അന്വേഷണ കമ്മിഷനും രൂപയുടെ കണ്ടെത്തലുകൾ ശരിവെച്ചു.

Content Highlights:d roopa ips appointed as a first woman home secretary of karnataka

Content Highlights: