മൊബൈൽ ടവറിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ചു; അസം സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ (എറണാകുളം): മൊബൈൽ ടവറിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി മാസും അഹമ്മദി(20) നെയാണ് മുവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 90,000 രൂപ വിലമതിക്കുന്ന ചെമ്പ് കേബിളുകളാണ് ഇയാൾ മോഷ്ടിച്ചത്.
മൂവാറ്റുപുഴ ശിവൻകുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻടസ് ടവേഴ്സിന്റെ മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ചുകയറി ചെമ്പ് കേബിളുകൾ മുറിച്ചെടുക്കുകയായിരുന്നു. മുൻപും ഇയാൾ ഇത്തരത്തിൽ ടവറുകളിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ചിരുന്നു.
ചെമ്പ് കേബിൾ മോഷണം തടയാൻ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെയും സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെയും നിർദ്ദേശാനുസരണം ടവറുകൾ കേന്ദ്രീകരിച്ച് പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: An Assam native named Masum Ahmed was arrested by Muvattupuzha police., Stolen copper cables valued at approximately Rs 90,000 from an Indus Towers mobile shelter., Police intensified night patrolling around mobile towers to curb rising theft incidents., The accused was produced in court and remanded.