അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

സൂറത്ത്: അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്ത് കത്തര്‍ഗാം നിവാസിയായ കിഷോര്‍ പട്ടേല്‍(33) ആണ് ഭാര്യ കാജലി(30)നെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് കിഷോര്‍ പട്ടേല്‍ ഭാര്യയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരേ കൊലക്കുറ്റംകൂടി ചുമത്തി.
കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതി നല്‍കിയ മരണമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു.
ഞായറാഴ്ച രാത്രി കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. തിങ്കളാഴ്ച രാവിലെയും ഇതേച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ ഉപദ്രവിച്ചതെന്നും പിന്നാലെ തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ കിഷോറും മുംബൈ സ്വദേശിയായ കാജലും ഒരുവര്‍ഷം മുമ്പാണ് വിവാഹിതരായത്. മുംബൈയിലെ വജ്രാഭരണനിര്‍മാണ ശാലയില്‍ ഒരുമിച്ച് ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. കൊല്ലപ്പെട്ട കാജലിന്റെ രണ്ടാംവിവാഹമായിരുന്നു ഇത്. അഞ്ചുവര്‍ഷം മുമ്പാണ് യുവതിയുടെ ആദ്യഭര്‍ത്താവ് മരിച്ചത്.
Content Highlights: clash over watching porn video wife killed by husband