മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച രാത്രിയാണ് പോലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
നൈറ്റ് ലൈഫ് ആരംഭിച്ചശേഷം മാനവീയം വീഥിയില്‍ പലതവണയാണ് അടിപിടിയും സംഘര്‍ഷങ്ങളുമുണ്ടായത്. പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നെങ്കിലും മാനവീയം വീഥിയില്‍ തര്‍ക്കങ്ങളും ബഹളങ്ങളും തുടര്‍ക്കഥയാവുകയാണ്.
Content Highlights: clash during night life in manaveeyam veedhi