ആത്മഹത്യക്ക് ശ്രമിച്ച ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15, 12 വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികൾ ​അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു.  നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടാഴ്‌ച മുമ്പാണ് ഈ മൂന്ന് കുട്ടികളും ശ്രീചിത്ര ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
 

Content Highlights: children of sree chitra poor home tried to commit suicide