മലപ്പുറം വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. മൊട പൊയ്ക  സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് (53) മരിച്ചത് . ഇദ്ദേഹത്തിന്റെ സഹോദരന്‍ രാജുവാണ് പ്രതി.

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പകല്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാല്‍ വര്‍ഗീസ് നല്‍കാന്‍ തയ്യാറായില്ല.രാത്രിയിൽ മദ്യലഹരിയില്‍ രാജു കത്തിയുമായി വര്‍ഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർ​ഗീസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: man was stabbed to death by his brother in Malappuram, Kerala, following a financial dispute