രാത്രിയിൽ വാർഡ് മെമ്പർ കാമുകിയെ കാണാനെത്തി, നാട്ടുകാർ ഓടിക്കൂടി; കട്ടിലിനടിയിൽ നിന്ന് വലിച്ചഴച്ച് തല്ലിച്ചതച്ചു

#ന്യൂസ് ഡെസ്ക്
Photo: X
Photo: X

ബെട്ടിയ (ബീഹാർ): കാമുകിയെ രാത്രിയിൽ കാണാനെത്തി കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ നാട്ടുകാർ തല്ലിച്ചതച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം.

യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രിയോടെ വാർഡ് മെമ്പർ യുവതിയുടെ വീട്ടിലേക്ക് വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വീടിന് മുന്നിൽ തടിച്ചുകൂടുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അകത്തു കയറി പരിശോധിച്ച നാട്ടുകാർ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കട്ടിലിനടിയിൽ നിന്നും വലിച്ചിറക്കിയ വാർഡ് മെമ്പറെ ആൾക്കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് മെമ്പറെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A ward member in Bettiah, Bihar, visited his girlfriend late at night., He was caught by locals hiding under the bed., The angry mob physically assaulted him before handing him over to the police., Police have taken him into custody and are investigating the viral video.