ബെംഗളൂരുവില്‍ അഡ്മിഷന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്; പെണ്‍കുട്ടികളെ അപമാനിക്കാനും ശ്രമം; പ്രതി പിടിയിൽ

കൊച്ചി: ബെംഗളൂരുവിലുള്ള കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, നഴ്‌സിങ് കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. എറണാകുളം വളഞ്ഞമ്പലത്തിന് സമീപമുള്ള എക്‌സ്‌പെര്‍ട്ട് എജ്യു ടെക്ക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ, ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസാണ് (33) അറസ്റ്റിലായത്.
സീറ്റ് തരപ്പെടുത്തി നല്‍കാനായി പഠിതാക്കളില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം വാങ്ങിയതായാണ് കണ്ടെത്തല്‍.പലരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ വാങ്ങിയെടുത്തിട്ടുണ്ട്. ചിലരെ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത് കബളിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്.
സ്ഥാപനത്തിലെ ജോലിക്കാരായ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനും, ഇയാള്‍ക്കെതിരേ പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയതിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചതിനും ഇയാളുടെ പേരില്‍ സൗത്ത് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തോളം പരാതികള്‍ നിലവില്‍ ഇയാളേക്കുറിച്ച് സൗത്ത് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: A man in Kochi was arrested for cheating students by promising college admissions in Bengaluru