ഏഴിമല നാവിക അക്കാദമിയിൽ ഗുരുതര സുരക്ഷാവീഴ്ച; വ്യാജരേഖകൾ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ

#ന്യൂസ് ഡെസ്ക്
ഏഴിമല നാവിക അക്കാദമി, ഇൻസൈറ്റിൽ പിടിയിലായ ബംഗ്ലാദേശുകാരൻ ബിപ്‍ലോബ് സോറൻ
ഏഴിമല നാവിക അക്കാദമി, ഇൻസൈറ്റിൽ പിടിയിലായ ബംഗ്ലാദേശുകാരൻ ബിപ്‍ലോബ് സോറൻ

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശ് പൗരൻ പിടിയിൽ. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്‍ലോബ് സോറനെ (32) ആണ് പിടികൂടിയത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റും ഇല്ലാതെ പണിയെടുക്കുന്നതിനിടെയാണ് നാവികസേനാ അധികൃതർ പിടികൂടിയത്.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശ് പൗരനെ നാവിക അക്കാദമി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ്‍ലോബ് സോറനെ പയ്യന്നൂർ പോലീസിന് കൈമാറി. പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്ഐആർ ഇട്ടു.

Content Highlights: Naval authorities at Ezhimala Naval Academy detained 32-year-old Bangladeshi national Bip Lob Soren for working under contract with concealed citizenship and fake documents. He was later handed over to Payyannur police.