അങ്കമാലിയിൽ ബന്ധുക്കളായ യുവാവും പെൺകുട്ടിയും ട്രെയിനിടിച്ച് മരിച്ചനിലയിൽ, നാടുവിട്ടത് രണ്ടുദിവസം മുമ്പ്

അങ്കമാലി: ബന്ധുക്കളായ യുവാവിനെയും പെൺകുട്ടിയെയും ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ഇവരെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയിലാണ് ഇരുവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1:45 നാണ് അങ്കമാലിയിൽ അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിൻ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വിട്ടു നൽകും. എന്താണ് നാടുവിട്ടു വരാൻ കാരണം എന്നത് വ്യക്തമല്ല.
Content Highlights: Two relatives, Vismaya and Abhilash, were found dead on the railway track in Angamaly., They had been missing for the past two days, and their relatives had filed a police complaint., The incident occurred around 1.45 AM, and locals shifted the bodies to the taluk hospital., The exact reason for leaving their hometown is still unclear and under investigation.