താമസിച്ചത് ഇതരസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന; ബംഗ്ലാദേശ് പൗരന്മാർ ആലുവയിൽ പിടിയിൽ

#സ്വന്തം ലേഖകൻ
റോണി ഷെയ്ഖ്, ഷക്കീൽ ഖാൻ
റോണി ഷെയ്ഖ്, ഷക്കീൽ ഖാൻ

കൊച്ചി: ആലുവയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. പുളിഞ്ചോട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. തങ്ങളുടെ യഥാർത്ഥ പൗരത്വം മറച്ചുവെച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ കഴിഞ്ഞിരുന്നത്.

പിടിയിലായവരിൽ റോണി ഷെയ്ഖ് കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് മാസം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്. മറ്റൊരു പ്രതിയായ ഷക്കീൽ ഖാൻ പത്ത് വർഷം മുമ്പാണ് പശ്ചിമ ബംഗാളിലെത്തിയത്. നാല് മാസം മുമ്പാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്.

ഇവരെ ചോദ്യംചെയ്ത്, പരിശോധനകൾ നടത്തി ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൺ, രഞ്ജിത് മാത്യു, എ.എസ്.ഐ പി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Content Highlights: Aluva police arrested two Bangladeshi nationals, Shakil Khan and Roni Sheikh, who were illegally residing in the area under the guise of migrant workers after uncovering their true identities and recovering Bangladeshi identification documents.