നടന്‍ ഉപേന്ദ്രയുടെയും ഭാര്യയുടെയും ഫോണ്‍ ഹാക്ക്‌ചെയ്തു, തട്ടിയത് ഒന്നരലക്ഷം രൂപ; പ്രതി ബിഹാറില്‍ അറസ്റ്റില്‍

#ന്യൂസ് ഡെസ്‌ക്
ഉപേന്ദ്ര റാവു, ഭാര്യ പ്രിയങ്ക ഉപേന്ദ്ര.|Photo credit: priyanka_upendra/instagram
ഉപേന്ദ്ര റാവു, ഭാര്യ പ്രിയങ്ക ഉപേന്ദ്ര.|Photo credit: priyanka_upendra/instagram

ബെംഗളൂരു: നടന്‍ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു പണംതട്ടിയ കേസിലെ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ വികാസ് കുമാറാണ് (25) അറസ്റ്റിലായത്. സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. പ്രിയങ്കയ്ക്ക് മൊബൈലില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെത്തുടര്‍ന്നാണ് മൊബൈല്‍ ഹാക്ക് ചെയ്തത്.

പിന്നീട് പ്രിയങ്കയുടെപേരില്‍ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സന്ദേശം ലഭിക്കുകയായിരുന്നു. ഉപേന്ദ്രയെയും മാനേജര്‍മാരെയും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ ഫോണുകളും ഹാക്ക് ചെയ്തുവെന്ന് വ്യക്തമായി. ഇതിനിടെ പ്രിയങ്കയാണെന്നു തെറ്റിദ്ധരിച്ച പലരായി 1.5 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഹാറിലെത്തിയാണ് വികാസ് കുമാറിനെ പിടികൂടിയത്. ഇയാള്‍ക്കു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നുണ്ട്.

Content Highlights: Accused arrested in connection with hacking actor Upendra`s wife Priyanka`s mobile and financial fraud. Cyber police nabbed Vikas Kumar from Bihar. Learn more.