ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമം; ഫ്ലാറ്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻവേണ്ടി ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ നിന്നുള്ള ഹർഷിത് ലവാനിയ (31) എന്ന യുവാവാണ് മരിച്ചത്.

2024-ൽ വിവാഹിതനായ ഹർഷിത് ലവാനിയ, കഴിഞ്ഞ ആറുമാസമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഭാര്യ ഇയാൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നു. വാതിൽ മുട്ടിയപ്പോൾ, വീണ്ടും വഴക്കുണ്ടാക്കാനാണെന്ന് ഭയന്ന് ഇയാൾ തുറക്കാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.

ഭാര്യ ഇയാളെ വിളിച്ചു വരുത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഹർഷിത് വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് സെക്യൂരിറ്റിയെ വിളിച്ച് ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് ഹർഷിത് ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഹർഷിത് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഇയാളുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. സിസിടിവി അടക്കം പരിശോധിച്ചു വരികയാണ്.

Content Highlights: A 31-year-old man, Harshit Lavania, died after falling from the 21st floor of a Greater Noida apartment., He attempted to escape via the balcony to avoid a confrontation with his estranged wife., Police are investigating the incident, reviewing CCTV footage, and questioning the wife., Parents stated he was under mental stress due to marital issues.