തീവണ്ടിയിലെ സീറ്റിനടിയിൽ രണ്ട് ബാഗുകൾ, തുറന്നപ്പോൾ 18 കിലോ കഞ്ചാവ്; ഷൊർണൂരിൽ വീണ്ടും ലഹരിവേട്ട

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട. തീവണ്ടിയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 18 കിലോഗ്രാം കഞ്ചാവ് റെയില്‍വേ പോലീസ് പിടികൂടി.
താംബരം-മംഗളൂരു എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലാക്കി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം 12 കിലോഗ്രാം കഞ്ചാവും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു.
Content Highlights: 18 kg ganja seized from shoranur railway station