ഇവിടെ ലോകോത്തര സിനിമയെടുക്കേണ്ട, സ്ക്രിപ്റ്റ് വായിക്കില്ല, വെറുതെ കഥ കേൾക്കുക, കച്ചവടം ചെയ്യുക

ക്രിസ് ഹെംസ്വര്‍ത്തിനൊപ്പം തമ്പി ആന്റണി
ക്രിസ് ഹെംസ്വര്‍ത്തിനൊപ്പം തമ്പി ആന്റണി

ഹോളിവുഡ് ഒരു മാസ്മരികലോകമാണ്. എന്നെപ്പോലെയുള്ളൊരു സാധാരണ മലയാളിക്ക് അതിന്റെ പടികടക്കാമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ സോള്‍' അത്തരമൊരു സ്വപ്നത്തിലേക്കുള്ള വഴി തെളിക്കുകയായിരുന്നു. അതിനു കാരണക്കാരനായത് രാജീവിന്റെ അസോസിയേറ്റായി അന്നു ഞങ്ങളുടെ കൂടെക്കൂടിയ നവീന്‍ ചാത്തപ്പുറമാണ്. 

നവീന്‍, ഷിക്കാഗോ കൊളംബിയ ഫിലിം സ്‌കൂളില്‍ നിന്ന് സിനിമാമോഹവുമായി വന്നതാണ്. വളരെ ചെറുപ്പത്തിലേ അമേരിക്കയിലെത്തിയെങ്കിലും മലപ്പുറംകാരനായ നവീന് നന്നായി മലയാളമറിയാമായിരുന്നു. അതുകൊണ്ടാണ് പിന്നീടയാള്‍ക്ക് മലയാള സിനിമാലോകവുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സാധിച്ചത്. 

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading