ഒഎൻവി കവിത ചൊല്ലി; എംബിഎസ് പറഞ്ഞു: മതി, ഇതാണ് ഈണം

കവിത ഈണത്തെ ആശ്ലേഷിക്കുകയാണ്; അതോ തിരിച്ചോ? പ്രണയസുരഭിലമായ ആ ആലിംഗനം വിസ്മയത്തോടെ കണ്ടുനിൽക്കുന്നു തുടക്കക്കാരനായ സംവിധായകൻ. നാലു പതിറ്റാണ്ടിനിപ്പുറവും ഷാജിയെമ്മിന്റെ ഓർമ്മകളെ ദീപ്തമാക്കുന്ന കാഴ്ച്ച; കേൾവിയും.
തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂർത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേൾപ്പിക്കുന്നു ഒ എൻ വി. അവസാന വരിയും കേട്ടുതീർന്നപ്പോൾ രണ്ടു മഹാപ്രതിഭകളുടെ സർഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസൻ പറഞ്ഞു: 'ഈ വരികൾക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎൻവി പാടിയ ട്യൂണിൽ കാര്യമായ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല ഞാൻ. അങ്ങിങ്ങായി ചെറിയ മിനുക്കുപണികൾ, അത്രയേ വേണ്ടൂ. ലളിതമായ ഓർക്കസ്ട്രേഷൻ കൂടി ചേർന്നാൽ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി...'
Content Highlights: The making of `Niraanggal Than Nritham` from Shajiyem`s debut film `Parasparam,` featuring ONV Kurup