പോലീസ് ചോദിച്ചു: 'നിങ്ങളാരാ? ഭാര്യയാണോ?' അയാളുടെ എല്ലാമായിരുന്നിട്ടും ആരുമല്ലെന്ന് അവർ തലയാട്ടി

ചൂടുള്ള ചായ കുടിച്ചപ്പോഴാണ് സാവിത്രിക്കൊന്ന് ആശ്വാസമായത്. പനിച്ചുവിറച്ച് കിടക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. കിടന്നിടത്തൂന്ന് എണീക്കാൻ നോക്കിയപ്പോ ശരീരം പൊങ്ങാത്തത്ര ക്ഷീണം. അയാൾ മെലിഞ്ഞ കൈകൾകൊണ്ട് സഹായിച്ചു. അവർ എണീറ്റിരുന്നു. വെളുത്ത താടിയുള്ള അയാളെ അന്നാണ് ആദ്യമായി സാവിത്രി അടുത്തുകാണുന്നതും. അയാളൊരു പാരസെറ്റമോൾ നീട്ടി.
‘‘പനിച്ച് കെടക്കണ കണ്ടു, ഇന്നും ഇന്നലേം. ഇത് കഴിച്ചോ...” എല്ലാവരെയും കടിച്ചുകീറണപോലെ നോക്കണ സാവിത്രിക്ക് അനുസരിക്കാനാണ് തോന്നിയത്. “വയ്യ...വല്ലാത്ത തണുപ്പ്...നിങ്ങടെ പേരെന്താണ്...ഇവിടെ കണ്ടിട്ടുണ്ടല്ലോ...”
Content Highlights: Kina Kanum Neram Column by Sarojam K Mallya