'ചുമലിലാണ് ചീങ്കണ്ണി കടിച്ചത്,കൈയിലായിരുന്നെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു’|വനപർവ്വം- 16

ചീങ്കണ്ണി
ചീങ്കണ്ണി

ദ്വേഗജനകമായ ആ കഥയുടെ പരിണാമ ഗുപ്തിയിൽ നെയ്യാർ റേഞ്ച് ഓഫീസിലെ വയർലസ്സിലൂടെ തിരുവനന്തപുരം പി ടി പി നഗറിലെ വൈൽഡ് ലൈഫ് വാർഡനും അവിടെ നിന്നും വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്തേയ്ക്ക് അറിയിക്കുകയും ആ വിവരം കൈമാറിക്കിട്ടിയ ഉടനെ അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്റെ നടപടി അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു അതിലൂടെ വലിയ ഒരനിശ്ചിതത്വം ഒഴിവായിക്കിട്ടി എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. ഞാനന്ന് ചെയ്തത് വിവേചന യുക്തിക്ക് നിരക്കുന്നതല്ലെന്നും മറിച്ച് കേവലം നിവൃത്തികേട് മാത്രമായിരുന്നുവെന്നും എനിക്കറിയാം. അതുപോലെ കൂകിയാർത്ത് അസഭ്യം ചൊരിഞ്ഞുകൊണ്ടിരുന്ന ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണങ്ങളും ഒരിക്കലും ന്യായീകരിക്കാൻ ആകുകയില്ല. പക്ഷേ..!

അടുത്തതായി വലിയ ആഹ്ളാദാരവങ്ങളോടും അട്ടഹാസങ്ങളോടും കൂടി നാട്ടുകാർ കൂട്ടംകൂടുകയും വനം വകുപ്പിന്റെ തന്നെ ബോട്ടുകളിൽ കയറി റിസർവ്വോയറിന്റെ മധ്യത്തിൽ പൊങ്ങിക്കിടന്ന ചീങ്കണ്ണിയുടെ ശവശരീരം ചുമന്ന് കരയിലെത്തിക്കുകയുമായിരുന്നു. അവിടെ ആരുടേയും അനുവാദം ചോദിക്കലോ മറുപടിക്കായി കാത്ത് നിൽക്കലോ ഒന്നും ഇല്ല. അക്ഷരാർത്ഥത്തിൽ ഒരു താണ്ഡവ നൃത്തം തന്നെയായിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. ചീങ്കണ്ണിയുടെ ശവശീരത്തിനുമുകളിൽ കയറിത്തുള്ളിച്ചാടിയും കാർക്കിച്ച് തുപ്പിയും തല്ലിച്ചതച്ചും വായ വലിച്ച് പിളർത്തിയും പല്ലുകൾ അടിച്ച് കൊഴിച്ചും ആളുകൾ കോപം തീർത്തുകൊണ്ടിരുന്നു!.

Content Highlights: Relive the harrowing Neyyar dam crocodile attack incident. Learn about the challenges faced, the community`s response, and the measures taken for wildlife management.

Continue reading