ഞാന്‍ മോനെയിട്ട പ്ലാസ്റ്റിക് കവര്‍ നീട്ടി, ഇരുട്ടിൽ ആ അമ്മയുടെ മുഖത്ത് കണ്ടത് ദേഷ്യമായിരുന്നില്ല

വഴിമരങ്ങൾ
#അജിഷ ഹരിദാസ്
ശാന്തേച്ചിയും അജിഷയുടെ മകനും (ഇടത്ത്) അജിഷ മകനുമായി സ്കൂട്ടറിൽ പോകുന്നു (വലത്ത്) പഴയ ചിത്രങ്ങൾ
ശാന്തേച്ചിയും അജിഷയുടെ മകനും (ഇടത്ത്) അജിഷ മകനുമായി സ്കൂട്ടറിൽ പോകുന്നു (വലത്ത്) പഴയ ചിത്രങ്ങൾ

ണ്ടക്ടര്‍ വന്ന് ടിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ മുഖം ഉയര്‍ത്താതെ തന്നെ ചുരുട്ടിയ നോട്ട് അയാള്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: 'ഒരു അമ്പലനട'.  
ബാക്കി വേണ്ടേ? അയാളുടെ ഉറക്കെയുള്ള ശബ്ദം. പൈസ തന്നില്ലെങ്കിലും സാരല്യായിരുന്നു. ഇങ്ങനെ ഉറക്കെ ചോദിക്കണോ. ബാക്കി പൈസ വാങ്ങി ബാഗില്‍ വയ്ക്കുമ്പോള്‍ കുനിഞ്ഞിരുന്ന് ആരുമറിയാതെ കണ്ണുകള്‍ തുടച്ചു. നെഞ്ചിനുള്ളില്‍ ഒരു കല്ല് കയറ്റിവച്ചത് പോലെ. ബസില്‍ കയറിയിരുന്നതും അതുവരെ അടക്കിവച്ചിരുന്ന സങ്കടം മൊത്തം അണപൊട്ടിയൊഴുകി.

ആറു മാസം ആകുന്നേയുള്ളൂ മോന്. പ്രസവാവധി കഴിഞ്ഞു. ഇനി ഡ്യൂട്ടിക്ക് കയറാതെ പറ്റില്ല. കുഞ്ഞിനെ നോക്കാന്‍ യാതൊരു വഴിയുമില്ല. മൂത്ത മകന്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെ ഒരു പ്രശ്നവുമില്ലായിരുന്നു.  ഹരിയുടെ അമ്മയും ഏട്ടത്തിയമ്മയുമുണ്ടായിരുന്നു മോനെ നോക്കാന്‍. തനിച്ചാക്കി പോകുന്നതിന്റെയോ കുഞ്ഞിനെ ആര് നോക്കുമെന്നോ ഓര്‍ത്തുള്ള ആധി ഇല്ലായിരുന്നു. മോന് അഞ്ചു വയസുള്ളപ്പോള്‍ ഹരിയുടെ അമ്മ മരിച്ചു. പെട്ടെന്നുള്ള മരണമായിരുന്നു. അതോടെ ഞങ്ങള്‍ ഒറ്റയ്ക്കായി.

Content Highlights: ഢy

Continue reading