പെന്‍ഷനുണ്ടോ സര്‍, കുറച്ചു കാശെടുക്കാന്‍

കാലദോഷം
#കുട്ടനാടന്‍
പെൻഷൻ മസ്റ്ററിങ്ങിന് എത്തിയവർ-പ്രതീകാത്മക ചിത്രം
പെൻഷൻ മസ്റ്ററിങ്ങിന് എത്തിയവർ-പ്രതീകാത്മക ചിത്രം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് ഒരുവിധ വിരോധവുമല്ലെന്നു ആദ്യമേ പറയട്ടെ. പത്താം ക്ളാസും ഗുസ്തിയും മാത്രം പഠിച്ചതിനാല്‍ പി.എസ്.സി. പരീക്ഷയുടെ കടമ്പ ചാടി ജോലിയുമായി കടക്കാന്‍ പറ്റാത്തതിന്റെ നിരാശയുമുണ്ടെന്നു കൂട്ടിക്കോ. സര്‍ക്കാരോഫീസില്‍ ചെന്നാല്‍ ബഹുമാനം സടകുടഞ്ഞെഴുന്നേല്‍ക്കാറുണ്ട്.

മനസ്സിലെന്താണേലും, സാര്‍ എന്നല്ലാതെ മോനേ, അനിയാ, പെങ്ങളേ എന്നൊന്നും വിളിക്കില്ല. അതൊന്നും പെരുമാറ്റച്ചട്ടത്തില്‍ പെടില്ലല്ലോ. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചേ നില്‍ക്കാറുള്ളൂ. കാര്യംകാണാന്‍ ചിലയിടങ്ങളില്‍ കൈകൂപ്പും. കുറഞ്ഞപക്ഷം നെഞ്ചത്തെങ്കിലും കൈവെച്ചു കാട്ടും. ചില സാറന്മാര്‍ ഇരിക്കാന്‍ പറയാത്തതിനാല്‍ കാലിക്കസേര കണ്ടാലും നിന്നേ അപേക്ഷിക്കൂ. നേരേ നില്‍ക്കാന്‍ പ്രയാസമാണെങ്കിലും. കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ.

Content Highlights: Investigation reveals 1458 Kerala govt employees misused welfare pension. Millions lost.

Continue reading