ദൈവത്തോട് സംസാരിക്കുന്നവർ, ജനനേന്ദ്രിയം ഇല്ലാതായിപ്പോവുന്നവർ; തലച്ചോർ എന്ന അത്ഭുതം

'ഞാൻ ആരാണ്' എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉപനിഷത്തുകളിൽ ഏറ്റവുമധികം മുഴച്ചുനിൽക്കുന്നത്. ദാർശനികമായി ചിന്തിക്കാൻ തുടങ്ങിയകാലം മുതലേ മനുഷ്യന്റെ ഉള്ളിൽ മുഴങ്ങിയ ചോദ്യം. ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. 'കോഹം'(ആരാണ് ഞാൻ) എന്ന ചോദ്യത്തിന് അഹം ബ്രഹ്മാസ്മി, നേതിനേതി, തത്വമസി, അയമാത്മാ ബ്രഹ്മ..... തുടങ്ങി തത്വജ്ഞാനത്തിന്റെ വഴുവഴുപ്പുള്ള ഉത്തരങ്ങൾ ഏറെയാണ്. എന്നാൽ ഇന്ന് നമുക്ക് ഇത്തരം വഴുക്കൻ വാദങ്ങൾക്കപ്പുറമുള്ള സത്യമറിയാം. ആ ഉത്തരം ഒറ്റവാക്യത്തിൽ പറഞ്ഞാൽ, 'ഞാൻ എന്റെ തലച്ചോറാണ്' എന്നതാണ് പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സത്യം അതുതന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ത് എന്ന് ചോദിച്ചാൽ അത് മനുഷ്യന്റെ തലച്ചോറാണ് എന്ന് പറയാൻ മടിക്കേണ്ട. 90 ഓളം ബില്യൻ ന്യൂറോണുകൾ കെട്ടുപിണഞ്ഞ വിചിത്രാവയവം. ഒരു ബില്യൻ എന്നാൽ നൂറുകോടിയാണെന്നോർക്കണം. ശരീരത്തിന്റെ രണ്ടുശതമാനം മാത്രം ഭാരമുള്ള ഈ അവയവമാണ് 20 ശതമാനത്തോളം ഊർജം ഉപയോഗിക്കുന്നത്. വേദനയറിയാത്ത ഈ കുഞ്ഞൻ അവയവമാണ് മനുഷ്യന് താൻ മനുഷ്യനാണെന്ന തോന്നലുണ്ടാക്കുന്നത്. അതിനുണ്ടാവുന്ന ചെറിയ പരിക്കുകൾ, നാഡീബന്ധങ്ങളിലെ കുരുക്കുകൾ, രാസക്കൂട്ടുകളിലെ ക്രമക്കേടുകൾ എന്നിവയെല്ലാം അവിശ്വസനീയമായ മാനസികാവസ്ഥകളുണ്ടാക്കും. അത്തരം സങ്കീർണതകളാണ്, ഒരാൾക്ക് താൻ ദൈവമാണെന്നും ദൈവദൂതനാണെന്നും തോന്നിക്കുന്നത്. മരിച്ചുപോയവരുമായി ബന്ധംപുലർത്തുന്നുവെന്ന് കരുതുന്നത്, അദൃശ്യശക്തികളുമായി ബന്ധമുണ്ടെന്ന് ചിന്തിക്കുന്നത്, മരിച്ചശേഷം തിരിച്ചുവന്നെന്ന് വിശ്വസിക്കുന്നത്.... എല്ലാം തലയോട്ടിക്കുള്ളിലെ ഈ 1400 ഗ്രാം കൊഴുപ്പിന്റെ മായാജാലങ്ങളാണ്. തലച്ചോറിന്റെ അത്യത്ഭുതകരമായ ഈ മായാവിനോദങ്ങളെക്കുറിച്ചറിഞ്ഞാൽ നമ്മൾ ഉറപ്പിച്ചുപറയും-അതെ, ഈ തലച്ചോറല്ലാതെ മറ്റൊന്നുമല്ല ഞാൻ.
Content Highlights: The human brain is a 1400g organ responsible for all consciousness and perceived reality., Neurological conditions like schizophrenia can manifest as religious or supernatural experiences., Dr. V.S. Ramachandran's research explains phantom limb pain and mirror neurons., Brain malfunctions can lead to unique syndromes like Agnosia, Capgras, and Synesthesia., Identity is rooted in neurological processes rather than abstract spiritual concepts.