പണമുണ്ടെന്ന് കരുതി വായ്പ വേഗത്തിലടച്ചു തീര്‍ത്താല്‍ എന്ത് സംഭവിക്കും?

മധുരം ജീവിതം
#കെ.കെ ജയകുമാര്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AP

പണത്തിന് അത്യാവശ്യം വരുമ്പോള്‍ വായ്പ എടുക്കും. കയ്യില്‍ പണം വരുമ്പോള്‍ അത് ക്ലോസ് ചെയ്യും. നമ്മുടെ കാര്യമല്ലേ. വീണ്ടും പണത്തിന് ആവശ്യം വരും. കുറേ കഴിയുമ്പോള്‍ വീണ്ടും വായ്പ എടുക്കും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ബാങ്കുകള്‍ക്ക് ലാഭമാണ്. ഓരോ വായ്പ എടുക്കുമ്പോഴും അവര്‍ക്ക് പ്രോസസിംഗ് ചാര്‍ജായി നിശ്ചിത തുക കിട്ടും. വായ്പ കാലവധി എത്തുന്നതിന് മുമ്പ് തിരിച്ചടച്ചാല്‍ പ്രീക്ലോഷര്‍ ചാര്‍ജ് എന്നു പറഞ്ഞ് പിഴയും ഈടാക്കും. അങ്ങനെ ലാഭത്തോട് ലാഭം.

പണത്തിന് അത്യാവശ്യം വരുമ്പോള്‍ വായ്പ എടുക്കാം. പണം കയ്യിലെത്തുമ്പോള്‍ പണം ഒരുമിച്ച് അടച്ച് വായ്പ ക്ലോസ് ചെയ്യാം. ആര്‍ക്കും സ്വീകരിക്കാവുന്ന പൊതുതത്വമാണിത്. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരം മാര്‍ഗം ആശാസ്യമായിരിക്കുമോ..?, ഇല്ല എന്നാണ് ഉത്തരം. അപ്രതീക്ഷിതമായോ പെട്ടെന്നോ കയ്യില്‍ കുറച്ചധികം പണം വരുമ്പോള്‍ പലരും വായ്പകള്‍ ക്ലോസ് ചെയ്യാറുണ്ട്. പലിശചെലവ് ലാഭിക്കാമല്ലോ എന്നാണ് പലരുടെയും ചിന്ത. 10 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ 10 വര്‍ഷക്കാലത്തേക്ക് വായ്പ എടുത്താല്‍ 10 വര്‍ഷം കൊണ്ട് പലിശയായി മാത്രം അടയ്ക്കേണ്ടിവരുന്നത് 2.92 ലക്ഷം രൂപയാണ്.

Content Highlights: How and when to repay the loan

Continue reading