ഭൂമിയിലെ സ്വർണം നമ്മുടേതല്ലാ... നക്ഷത്രങ്ങളുടേതാണ്

പ്രതീകാത്മക ചിത്രം | Photo: REUTERS
പ്രതീകാത്മക ചിത്രം | Photo: REUTERS

സ്വർണത്തിന് സുഗന്ധംപോലെ എന്ന ഒരു ചൊല്ലുണ്ടല്ലോ... ഇരട്ടിമൂല്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയാണത്. ലോകത്തിലെ ഏറ്റവും സുന്ദരമെന്ന് പറയാവുന്ന, തുരുമ്പുപിടിക്കാത്ത ലോഹം. ഏറ്റവുമധികം മനുഷ്യനെ കൊതിപ്പിച്ച ലോഹം. നമ്മുടെ ഭാഷയിലും സാഹിത്യത്തിലും സംസ്‌കാരത്തിലുമെല്ലാം സ്വർണം സൗന്ദര്യത്തിന്റേയും കാന്തിയുടേയും പ്രൗഢിയുടേയും അധികാരത്തിന്റേയുമൊക്കെ അടയാളമായി. സ്വർണവർണവും സ്വർണമുഖിയും സുവർണഹാസവും സുവർണസിംഹാസനവും സ്വർണലിപിയുമെല്ലാം സൗന്ദര്യത്തിന്റേയും ഔന്നത്യത്തിന്റേയുമെല്ലാം പര്യായമായി. അതുമാത്രമോ, ലോകത്തിന്റെ സാമ്പത്തികക്രമം നിർണയിക്കുന്ന രണ്ട് വസ്തുക്കളിലൊന്നാണ് ഇപ്പോൾ സ്വർണം, മറ്റേത് പെട്രോളാണ്. രണ്ടും പ്രകൃതിയുടെ ഉത്പന്നങ്ങളാണെങ്കിലും രണ്ടും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്, പെട്രോൾ ഭൂമിയിൽ ഉണ്ടായതാണെങ്കിൽ നമ്മൾ കുഴിച്ചെടുക്കുന്ന സ്വർണം അങ്ങനെയല്ല..!

അപ്പോൾ സ്വർണം എവിടത്തുകാരനാണ്..? സംശയിക്കണ്ടാ, 'വിദേശി' യാണ്. ഏതോ ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നോ സൂപ്പർനോവാ സ്ഫോടനങ്ങളിൽ നിന്നോ ഉണ്ടായതാണ് ഇന്ന് ഭൂമിയുടെ ഉപരിതലത്തിലുള്ള സ്വർണമെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്.

Content Highlights: Gold originated from cosmic events like supernova explosions and neutron star collisions., Earth's initial gold sank to the core during its formation; surface gold arrived via ancient meteorite bombardments., Scientific consensus established by Fred Hoyle and confirmed by 2013 neutron star observations., NASA's Psyche mission is currently exploring asteroids for potential future resource extraction., Humanity has prized gold for over 7,000 years, dating back to the Varna Necropolis.

Continue reading