കൊച്ചു തോമ പറഞ്ഞ ആ ട്രങ്ക് പെട്ടി, 32 രൂപ ലക്ഷങ്ങളാവുന്ന അമ്മച്ചിമാരുടെ പഴയ കൂട്ടുപലിശാസൂത്രം

മധുരം ജീവിതം
#കെ.കെ ജയകുമാര്‍
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ നിന്ന്. Photo Courtesy: Scube Films
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ നിന്ന്. Photo Courtesy: Scube Films

ത്യന്‍ അന്തിക്കാടിന്റെ സൂപ്പര്‍ഹിറ്റ് സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ മകന്‍ ജയറാം അപ്പന്‍ തിലകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
ജയറാം: അപ്പാ നമുക്ക് നമ്മുടേതായ ഒരു ഫണ്ട് ഉണ്ടാക്കണം. അല്ലെങ്കില്‍ അമ്മയോട് എല്ലാത്തിനും ഇരക്കണം. അമ്മയാണ് എങ്കില്‍ എരപ്പത്തരം കണ്ടുപിടിച്ച ആളും.
തിലകന്‍: നിന്റെ അമ്മച്ചീടെ എരപ്പത്തരം കൊണ്ടാ നീയും നിന്റെ ഏട്ടന്മാരും പ്രമാണിമാരായി നടക്കുന്നത്. നിന്റെ അമ്മച്ചീടെ കയ്യും പിടിച്ച് ഈ മലമേട്ടിലേക്ക് വരുമ്പോ ഒന്നുമില്ല കയ്യില്‍. ഒരു ട്രങ്ക് പെട്ടിയുണ്ട് നിന്റെ അമ്മച്ചിക്ക്. കിട്ടണത് കിട്ടണത് ഉറുമ്പ് കൂട്ടിവയ്ക്കണപോലെ അതില്‍ കൂട്ടിവയ്ക്കും. ഈ ട്രങ്ക് പെട്ടീന്നാടാ പത്തുമുപ്പത് ഏക്കര്‍ സ്ഥലവും വീടും ഈ പ്രമാണിത്തരവും എല്ലാം ഉണ്ടായത്. അതിന്റെ താക്കോല്‍ അന്നും ഞാന്‍ കണ്ടിട്ടില്ല. ഇന്നും കണ്ടിട്ടില്ല. സമ്പത്തുണ്ടാക്കാന്‍ പലവഴികളുണ്ട്. അത് തിലകന്‍ പറഞ്ഞതുപോലെ കിട്ടണത് കിട്ടണത് ഉറുമ്പ് കൂട്ടിവയ്ക്കണപോലെ അതില്‍ കൂട്ടിവയ്ക്കുന്നതാണ് പലര്‍ക്കും അറിയാവുന്ന ഏക വഴി.

സമ്പത്തുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. ചിലര്‍ക്കത് കുന്നുകൂട്ടണം. ബഹുഭൂരിപക്ഷത്തിനുമാകട്ടെ ജീവിച്ചുപോകാനുള്ളതു മതി. നന്നായി ജീവിക്കാനും കുടുംബത്തിനു സന്തോഷം പകരാനുമാണ് ഇക്കൂട്ടര്‍ സമ്പത്ത് ആഗ്രഹിക്കുന്നത്. ചിലര്‍ക്ക് സമ്പത്ത് പാരമ്പര്യമായി കിട്ടുന്നു. ബഹുഭൂരിപക്ഷത്തിനുമത് അധ്വാനിച്ചുണ്ടാക്കണം. അധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ബിസിനസ് തുടങ്ങാം. വ്യവസായം ആരംഭിക്കാം. സംരംഭകരാകാം. സംരംഭകരാകുന്നത് ലോകത്തെ ഏറ്റവും നഷ്ടസാധ്യതയുള്ള ഏര്‍പ്പാടാണത്. തുടങ്ങുന്നതില്‍ 99 ശതമാനവും പരാജയപ്പെടുന്ന ഏര്‍പ്പാട്. പ്രൊഫഷനലുകളാകാം എന്നതാണ് മറ്റൊരു മാര്‍ഗം. സ്പോര്‍ട്സ് താരങ്ങളാകാം. കലാകാരന്മാരാകാം. പക്ഷേ അതിന് നൈസര്‍ഗികമായ കഴിവ് വേണം. പഠിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വക്കീലന്മാരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുമാകാം. ഇതിനൊന്നും കഴിയാത്തവര്‍ എന്തുചെയ്യും. അവര്‍ക്ക് ഈ ലോകത്തെ ഈ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടുന്ന മേഖലകളിലൊക്കെ ജോലിക്കാരാകാം. എന്നാല്‍,  ബിസിനസുകാരായാലും പ്രൊഫഷണലുകളായാലും ജോലിക്കാരായാലും അവര്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം കൊണ്ട് സമ്പത്തുണ്ടാക്കാന്‍ കഴിയുമോ. ബിസിനസില്‍ നിന്ന് വലിയ വിറ്റുവരവ് നേടിയാലും അതില്‍ നിന്ന് ലാഭം ഉണ്ടാക്കിയാലേ പ്രയോജനമുള്ളൂ. അതുപോലെ പ്രൊഫഷനില്‍ നിന്നും ജോലിയില്‍ നിന്നും എത്ര വലിയ വരുമാനമോ ശമ്പളമോ കിട്ടിയാലും അതില്‍ നിന്ന് മിച്ചം പിടിക്കുന്ന സമ്പാദ്യം ഉണ്ടെങ്കിലേ കാര്യമുള്ളൂ. കിട്ടുന്ന വരുമാനത്തില്‍ നിന്നല്ല, അതില്‍ നിന്ന് ചെലവുകളെല്ലാം കഴിഞ്ഞ് ഉണ്ടാക്കുന്ന ലാഭം അഥവാ സമ്പാദ്യമാണ് സമ്പത്തിലേക്കുള്ള വഴി തുറന്നുതരുന്നത്. ലാഭമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദഗ്ധരുടെ സേവനം തേടാം. എന്നാല്‍, ശമ്പളവരുമാനക്കാരായ ജോലിക്കാര്‍ അത് സ്വയം ചെയ്യേണ്ടിവരും. അതായത് കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന്, അഥവാ വരുമാനത്തില്‍ നിന്ന് ബുദ്ധിപൂര്‍വം മിച്ചം പിടിച്ചാലേ സമ്പത്തിലേക്കുള്ള വഴി തുറന്നുകിട്ടൂ. ഈ സമ്പാദ്യം അഥവാ പ്രതിമാസ വരുമാനത്തില്‍ നിന്ന് പ്രതിമാസം മിച്ചം പിടിക്കുന്ന ഈ തുക അഥവ ഈ പ്രതിമാസ സമ്പാദ്യമാണ് ഭാവി ജീവിതത്തിനായുള്ള ആസ്തി. അല്ലെങ്കില്‍ കുടുംബത്തിന് സന്തോഷം നല്‍കാനുള്ള ഉപാധി. ലഭിക്കുന്ന വരുമാനമല്ല കുടുംബത്തിനു സന്തോഷം നല്‍കുക. ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യം ഒന്നുമാത്രമാണ് സമ്പത്തുണ്ടാക്കാനുള്ള ഉപാധി എന്ന സത്യം മറക്കരുത്. വരവ് കൂടുംതോറും കൂടിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ചെലവ്. വരവ് കൂടിക്കൊണ്ടിരിക്കുകയും ചെലവ് കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുംതോറും സമ്പാദ്യവും കൂടിക്കൊണ്ടിരിക്കും. വരവും ചെലവും തുലനം ചെയ്ത് മാസാമാസം ഒരു നിശ്ചിത തുക മിച്ചം പിടിച്ച് അത് വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുക എന്നതാണ് ശമ്പള വരുമാനക്കാര്‍ക്ക് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗം. വരുമാനം എത്ര കൂടിയതായാലും കുറഞ്ഞതായാലും മിച്ചം പിടിക്കുന്ന തുകയുടെ വലിപ്പം ഒന്നുമാത്രമാണ് ഒരാളെ സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും.

Content Highlights: compound interest wealth building savings investment financial planning compound interest calculator

Continue reading