കേന്ദ്ര സർവീസിൽ 480 എൻജിനീയർ; യു.പി.എസ്.സി. പരീക്ഷയ്ക്ക് വിജ്ഞാപനമായി

2027-ലെ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 480 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ 2027 ജനുവരി 31-ന് നടക്കും. റെയിൽവേയിലെ പാരാമെഡിക്കൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനും ഈയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 590 ഒഴിവുണ്ട്. ഇതിൽ 365 ഒഴിവ് നഴ്‌സിങ് സൂപ്രണ്ട് തസ്തികയിലേതാണ്. ഫാർമസിസ്റ്റിന്റെ 118 ഒഴിവുണ്ട്. ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ എക്‌സ്‌റെ ടെക്‌നീഷ്യൻ, ഇ.സി.ജി. ടെക്‌നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, ലാബ് അസിസ്റ്റന്റ് തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.
കൊച്ചിൻ ഷിപ്പ് യാർഡിൽ അപ്രന്റിസീഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 210 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. ഐ.ടി.ഐ./ വി.എച്ച്.എസ്.ഇ. യോഗ്യതയുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 21-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 19-ന് നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ സോൾവ്ഡ് പേപ്പറും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 17, 31 തീയതികളിൽ നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ), നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ജൂനിയർ ലാബ് അസിസ്റ്റന്റ്, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: UPSC Engineering Services 2027 notification released with 480 vacancies