ഇന്ത്യൻ റെയിൽവേയിൽ 1688 ഒഴിവുകൾ; പുതിയ തൊഴിൽവാർത്ത വിപണിയിൽ

#Career desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഇന്ത്യൻ റെയിൽവേയിൽ നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി.) അണ്ടർഗ്രാജുവേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 21 റെയിൽവേ റിക്രൂട്‌മെന്റ് ബോർഡിലായി (ആർ.ആർ.ബി.) 1688 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതിൽ 75 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. ബിരുദധാരികളായ 530 പേരെയാണ് തിരഞ്ഞെടുക്കുക. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ 327 അസിസ്റ്റന്റ് മാനേജർ/ ജൂനിയർ എക്‌സിക്യുട്ടീവ് ഒഴിവുകളിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ ഓഫീസ്/ഡിപ്പോകളിലും നിയമനമുണ്ടാകും.
ഒക്ടോബർ 19-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ, ഈ പറഞ്ഞവ ഉൾപ്പെടെ ഒട്ടേറെ തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 14-ന് നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയ്ൻ), ഒക്ടോബർ 17-ന് നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകളുടെ സോൾവ്ഡ് പേപ്പറും ഈ ലക്കത്തിലുണ്ട്.
ഒക്ടോബർ 31-ന് നടത്തുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, നവംബർ 11-ന് നടത്തുന്ന അസിസ്റ്റന്റ് ജയിലർ (മെയ്ൻ), ഡിസംബർ 5, 9 തീയതികളിൽ നടത്തുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് (മെയ്ൻ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവർ, ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവുമുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങൾ, അവയ്ക്കുള്ള മറുപടി തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com.

Content Highlights: RRB NTPC undergraduate recruitment announced with 1,688 total vacancies and 75 in Thiruvananthapuram