കനറാ ബാങ്ക്, റെയിൽവേ, പി.എസ്.സി. ഒഴിവുകൾ: മാതൃഭൂമി തൊഴിൽവാർത്ത പുറത്തിറങ്ങി

#Career desk
Representational Image | Photo: freepik.com
Representational Image | Photo: freepik.com

ബാങ്കിങ്, റെയിൽവേ, കേരള പി.എസ്.സി. എന്നിവയുടെ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപന വിവരങ്ങളുമായി മാതൃഭൂമി തൊഴിൽവാർത്തയുടെ പുതിയ ലക്കം പുറത്തിറങ്ങി.

കനറാ ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസ്ഷിപ്പിന് അവസരം. 3500 ഒഴിവുണ്ട്. ഇതിൽ 240 ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം. രാജസ്ഥാനിലെ ജയ്പുർ ആസ്ഥാനമായുള്ള നോർത്ത് വെസ്‌റ്റേൺ റെയിൽവേയിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഐ.ടി.ഐ.യോഗ്യതയുള്ള 2008 പേരെയാണ് തിരഞ്ഞെടുക്കുക. കേരള പി.എസ്.സി. 11 കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. കേരള പോർട്ട് സർവീസ് ഹൈഡ്രോഗ്രാഫിക് സർവേ വിങ്ങിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-II, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/ വാച്ച്മാൻ, വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ എന്നിവയാണ് ജനറൽ റിക്രൂട്ട്‌മെന്റിനുള്ള തസ്തികകൾ.

ഒക്ടോബർ 05-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയിലെ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് സെപ്റ്റംബർ 30-ന് നടന്ന പരീക്ഷയുടേയും മെഡിക്കൽ എജുക്കേഷൻ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബർ 03-ന് നടന്ന പരീക്ഷയുടേയും സോൾവ്ഡ് പേപ്പറും ഈ ലക്കത്തിലുണ്ട്. ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ), ഒക്ടോബർ 17, 31 തീയതികളിൽ നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൈപ്പിസ്റ്റ്/ കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.

ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.

മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/

Content Highlights: Canara Bank apprenticeship openings with 3500 vacancies including 240 in Kerala