മാതൃഭൂമി തൊഴിൽവാർത്ത; ഡിഗ്രി ലെവൽ ഓൺലൈൻ മോക് ടെസ്റ്റ്, അരുൺജിത്തിന് ഒന്നാം സ്ഥാനം

പി.എസ്.സിയുടെ ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ മുന്നോടിയായി മാതൃഭൂമി തൊഴിൽവാർത്ത നടത്തിയ ഓൺലൈൻ മോക് ടെസ്റ്റിൽ കോഴിക്കോട് മായനാട് സ്വദേശി അരുൺജിത്ത് എ. ഒന്നാം റാങ്ക് നേടി.
ശ്രീരേഖ മിത്രലാലിനാണ് (അരൂർ, ആലപ്പുഴ) രണ്ടാംസ്ഥാനം. കരീന എസ് കാന്ത് (ഇരവിപുരം, കൊല്ലം) ചന്ദന പി.(മൊട്ടമ്മൽ, കണ്ണൂർ), നന്ദന ബി.എസ്.(നേമം, തിരുവനന്തപുരം) എന്നിവർക്കാണ് മൂന്നാം സ്ഥാനം. ആദ്യ സ്ഥാനങ്ങളിലെത്തിയ അഞ്ചുപേർക്ക് ലാപ്‌ടോപ്പ് ബാഗ് സമ്മാനം ലഭിക്കും.
ഏപ്രിൽ 19-ന് മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടന്നത്.
Content Highlights: Arunjith A from Mayanad, Kozhikode secured the first rank., Sreerekha Mithralal secured the second rank.