ബാങ്കുകളിൽ 11,403 അവസരങ്ങൾ; 600 ഒഴിവുകളുമായി ഇന്ത്യൻ കോഫി ഹൗസും; തൊഴിൽവാർത്ത പുതിയ ലക്കം വായിക്കാം

ബാങ്കുകളിൽ 11,403 ക്ലാർക്ക് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്കുള്ള തരഞ്ഞെടുപ്പിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡറിലുള്ള തസ്തികയാണിത്. 11 ബാങ്കുകളിലായി 11,403 ഒഴിവുണ്ട്. ഇതിൽ 108 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
56 കാറ്റഗറികൡലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം. സെക്രട്ടേറിയറ്റ്, പി.എസ്.സി. തുടങ്ങിയവയിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ജല അതോറിറ്റിയിലെ ഡ്രാഫ്റ്റ്‌സ്മാൻ/ സബ് എൻജിനീയർ, സഹകരണ അപ്പക്‌സ് സൊസൈറ്റികളിലെ ജൂനിയർ ക്ലാർക്ക് തുടങ്ങി നിരവധി ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന തസ്തികകളും ഇതിൽപ്പെടും. ഇന്ത്യൻ കോഫി ഹൗസിൽ ജനറൽ വർക്കർമാരുടെ 600 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ ലക്കത്തിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് നടന്ന ലാസ്റ്റ് ഗ്രേഡ് / പത്താം തലം പ്രിലിമിനറി പരീക്ഷകളുടെ സോൾവേഡ് പേപ്പർ ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ് മെന്റ് ഓർഗനൈസർ, അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: IBPS has announced 11,403 Clerk vacancies across 11 public sector banks along with major Kerala PSC recruitment notifications for 56 categories and 600 openings at Indian Coffee House, featured in the latest edition of Mathrubhumi Thozhilvartha.