റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ, എസ്.ബി.ഐ.യിൽ 9124 ജൂനിയർ അസോസിയേറ്റ് ഒഴിവ്

#Career Desk
Representational Image
Representational Image

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) നിലവിൽ 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. എൻജിനീയറിങ് ഡിപ്ലോമ/ ഡിഗ്രിക്കാർക്കാണ് അവസരം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എൻജിനീയർ/ ഓഫീസർ തസ്തികകളിലെ 470 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി/ ഡിപ്ലോമ/ പി.ജി. യോഗ്യതയുള്ളവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 9124 ജൂനിയർ അസോസിയേറ്റ് തസ്തികയിലെ 9124 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലാണ് ഒഴിവ്. ഈ ലക്കത്തിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒക്‌ടോബർ മൂന്നിന് നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷാപരിശീലനം ഈ ലക്കം മുതൽ വായിക്കാം. ഓഗസ്റ്റ് 22-ന് നടക്കുന്ന ലാസ്റ്റ് ഗ്രേഡ്/ പത്താം തലം പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി രണ്ട് മാതൃകാചോദ്യപ്പേപ്പറുകൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 14-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷക്കായി മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ് മെന്റ് ഓർഗനൈസർ, അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.

ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.

മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/

Content Highlights: Explore latest job vacancies in RRB Junior Engineer, IOCL, and SBI. Get PSC exam coaching, model papers, and career updates. Apply now!