മണിക്കൂറിൽ സമ്പാദിക്കുന്നത് 86,000 രൂപ, അധ്യാപകനായി മാറിയ വാൾ സ്ട്രീറ്റ് ട്രേഡർ; 'സമ്മർദം കുറഞ്ഞു'

സാമ്പത്തിക ലോകത്തെ ജോലി ഉപേക്ഷിച്ച് ഒരു അധ്യാപകനായി മാറിയ വാൾ സ്ട്രീറ്റ് ട്രേഡർ ഇപ്പോൾ വീട്ടിലിരുന്നു ജോലി ചെയ്ത് സമ്പാദിക്കുന്നത് ദിവസവും സമ്പാദിക്കുന്നത് ലക്ഷങ്ങൾ. ജോലിസമയം വളരെ നീണ്ടതായതിനാലാണ് ന്യൂയോർക്ക് സ്വദേശിയായ സ്റ്റീവൻ മെൻകിങ് തന്റെ ജോലി ഉപേക്ഷിച്ച് അടുത്ത തലമുറയെ പഠിപ്പിക്കാമെന്ന് തീരുമാനത്തിലെത്തുന്നത്. ഇപ്പോൾ, മണിക്കൂറിൽ 86,292 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനമെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു അധ്യാപകനായും ടീച്ചിങ് അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ടെന്നാണ് സ്റ്റീവൻ പറയുന്നത്. വിദ്യാർഥികളെ സഹായിക്കുമ്പോൾ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. അതിനാലാണ്, അധ്യാപനം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ, യുഎസ്സിലെ ഏറ്റവും സമ്മർദ്ദമുള്ള ജോലികളിൽ ഒന്നിൽ ജോലി ചെയ്യുമ്പോൾ സമ്പാദിച്ചിരുന്ന അത്രതന്നെ സമ്പാദിക്കുന്നുണ്ട് സ്റ്റീവ്. അതേസമയം, അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി എത്രയോ കുറവ് സമ്മർദമാണ് ഇന്ന് അദ്ദേഹം അനുഭവിക്കുന്നത്.
മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാറുണ്ട്. ആഴ്ചയിൽ ഏകദേശം 20 മുതൽ 25 മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നത്. ന്യൂയോർക്ക് സിറ്റിയിലെ നിരവധി ഏജൻസികളുമായി സഹകരിച്ചു. ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചേർന്നു. മണിക്കൂറിന് 50 മുതൽ 100 ഡോളർ (4,300 മുതൽ 8,600 രൂപ) വരെ ഈടാക്കിയായിരുന്നു തുടക്കം. പിന്നീട് കാലക്രമേണ നിരക്ക് വർധിപ്പിക്കാൻ ആവശ്യമായ മാർഗങ്ങൾക്ക് മുൻഗണന നൽകി, സ്റ്റീവ് പറഞ്ഞു.
Content Highlights: Former Wall Street trader Steven Menking now earns six figures teaching online