ISRO: 285 അവസരം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16

AI Image created by mathrubhumi.com
AI Image created by mathrubhumi.com

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ.എസ്.ആര്‍.ഒ.) കീഴിലുള്ള കേന്ദ്രങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ (യു.ആര്‍.എസ്.സി.), ഐ.എസ്.ആര്‍.ഒ. ടെലിമാട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് (ഇസ്ട്രാക്) എന്നിവിടങ്ങളിലായി 244 ഒഴിവും ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ (എന്‍.ആര്‍.എസ്.സി.) 41 ഒഴിവുമുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

URSC & ISTRAC 

  • സയന്റിസ്റ്റ് / എന്‍ജിനീയര്‍ (എസ്.സി.): ഒഴിവ്- 3. യോഗ്യത: 60 ശതമാനം മാര്‍ക്കോടെയുള്ള എം.ഇ./ എം.ടെക്./ എം.എസ്സി. (എന്‍ജിനീയറിങ്). പ്രായം: 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-10. 
  • സയന്റിസ്റ്റ് / എന്‍ജിനീയര്‍ (എസ്.സി.): ഒഴിവ്- 2. യോഗ്യത: 65 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്സി. പ്രായം: 18-28. ശമ്പളസ്‌കെയില്‍: ലെവല്‍-10.ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്: 55. യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-7.
  • സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി. പ്രായം: 18-35. ശമ്പളസ്‌കെയില്‍: ലെവല്‍-7. 
  • ടെക്നീഷ്യന്‍-ബി./ ഡ്രോട്‌സ്മാന്‍ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എന്‍.ടി.സി./ എന്‍.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-3.
  • ഫയര്‍മാന്‍: ഒഴിവ്: 3. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി./ തത്തുല്യം. പ്രായം: 18-35 വയസ്സ്. ശമ്പളസ്‌കെയില്‍: ലെവല്‍-3. 
  • കുക്ക്: ഒഴിവ്-4. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35.  ശമ്പളസ്‌കെയില്‍: ലെവല്‍-2.  
  • ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: ഒഴിവ്: 6. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-35.  ശമ്പളസ്‌കെയില്‍: ലെവല്‍-2.  
  • ഹെവി വെഹിക്കിള്‍ ഡ്രൈവര്‍: ഒഴിവ്- 2. യോഗ്യത: എസ്.എസ്.എല്‍.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ മൂന്ന് വര്‍ഷത്തെയും ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ രണ്ടുവര്‍ഷത്തെയും പ്രവൃത്തിപരിചയം,  പ്രായം: 18-35.  ശമ്പളസ്‌കെയില്‍: ലെവല്‍-2.   

വിശദവിവരങ്ങള്‍ www.isro.gov.in, www.ursc.gov.in, www.istrac.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16. 


 

Content Highlights: Vacancies at ISRO