വിവിധ സർക്കാർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷകൾ ക്ഷണിച്ച് UPSC

കേന്ദ്രസർക്കാരിന് കീഴിൽ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി). ഇന്ത്യൻ പുരാവസ്തു സർവേ വിഭാഗത്തിലെ അസിസ്റ്റന്റ് കീപ്പർ, ഡിഫൻസ് റിസർച്ച് ആൻഡ് ഡിവെലെപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II, ലൈവ്‌സ്റ്റോക്ക് ഓഫീസർ തുടങ്ങിയ ഒഴിവുകൾ ഇതിൽ ഉൾപ്പെടുന്നു.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in/ora/ എന്ന ഓൺലൈൻ റിക്രൂട്ട്മെന്റ് അപേക്ഷ (ORA) പോർട്ടൽ വഴി അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് ഒന്നാം തീയതി.
📢Direct Recruitment to various posts in Government of India
UPSC invites applications from eligible candidates for recruitment to the 01 vacancy for the post of Assistant Keeper in Anthropological Survey of India, Ministry of Culture, 07 vacancies for the posts of Senior Store…— PIB India (@PIB_India) April 10, 2026
തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക അപേക്ഷാ പോർട്ടലായ upsconline.nic.in/ora സന്ദർശിക്കുക.
- ഒരു അക്കൗണ്ട് ഉണ്ടാക്കുക, അപേക്ഷാ ഫോം പൂരിപ്പിച്ച് അതത് റിക്രൂട്ട്മെന്റ് തസ്തികയിലേക്ക് അപേക്ഷിക്കുക.
- ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
Content Highlights: UPSC inviting applications for direct recruitment to various central government posts., Key vacancies include Assistant Keeper (ASI) and Senior Store Officer Grade-II (DRDO)., Application deadline is May 1, 2026., Applications must be submitted via the official ORA portal at upsconline.nic.in.