ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ഒരു ലക്ഷം നൈപുണ്യ പരിശീലനം

Representational Image | Photo: freepik.com
Representational Image | Photo: freepik.com

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ്  കോര്‍പറേഷന്റെയും വിവിധ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകളുടെയും സഹരണത്തോടെ തിരഞ്ഞെടുക്കപെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.

നിതിന്‍ കപൂര്‍, ജനറല്‍ മാനേജര്‍, നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി) ,ഇലക്ട്രോണിക്‌സ്, NASSCOM , ടെലികോം, തുടങ്ങീ 14 സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ  വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംവദിക്കാന്‍ മീറ്റ് അവസരം നല്‍കി.

ദേശീയ നൈപുണി യോഗ്യത ഘടനയെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പരിപാടികളെ കുറിച്ചും നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോർപ്പറേഷൻ പ്രതിനിധികള്‍ വിശദീകരിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷനും സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകളും ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ അന്വേഷകര്‍ക്ക്‌ വിവിധ വ്യവസായ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ സജ്ജരാകുന്നതിനുള്ള ധാരണാ പത്രങ്ങളും ഒപ്പിട്ടു

Content Highlights: skill training through higher education institutions