എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ മെയിന്‍സ് 2025 പരീക്ഷ; ഫലം അറിയാം

പ്രതീകാത്മക ചിത്രം.|Photo: REUTERS
പ്രതീകാത്മക ചിത്രം.|Photo: REUTERS

എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ മെയിന്‍സ് 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. രാജ്യത്തുടനീളമുള്ള 541 പിഒ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ നടത്തിയത്.

നിയമനപ്രക്രിയയുടെ രണ്ടാംഘട്ടമായ മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് മൂന്നാം ഘട്ടമായ സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി പിഡിഎഫ് രൂപത്തിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മൂന്നാം ഘട്ടത്തിലെ സൈക്കോമെട്രിക് ടെസ്റ്റ് പെരുമാറ്റവും മാനേജ്മെന്റുമായി ബന്ധപ്പെട്ട കഴിവുകളും അളക്കും. അതേസമയം ഗ്രൂപ്പ് ചര്‍ച്ചകളും അഭിമുഖവും ആശയവിനിമയ ശേഷിയും നേതൃപാടവവും വിലയിരുത്തും. ഈ ഘട്ടങ്ങളിലെല്ലാം ഉദ്യോഗാര്‍ഥികള്‍ കാഴ്ചവയ്ക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

മെയിന്‍സ് 2025 ഫലം അറിയാന്‍

  • ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദര്‍ശിക്കുക.
  • കരിയര്‍ എന്ന വിഭാഗത്തില്‍ കറന്റ് ഓപ്പണിങ്‌സ് തിരഞ്ഞെടുക്കുക.
  • എസ്ബിഐ പിഒ ഫലം 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്‌ട്രേഷന്‍ നമ്പര്‍/ റോള്‍ നമ്പര്‍, ജനനത്തീയതി/ പാസ്‌വേഡ് എന്നിവ നല്‍കുക.
  • പരീക്ഷയുടെ ഫലം അടങ്ങിയ പിഡിഎഫ് ലഭിക്കും.
  • ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

Content Highlights: SBI PO Mains 2025 exam results are out! Check your score and next steps for the 541 PO vacancies. Visit sbi.co.in to download your result PDF.