ഓർഡനൻസ് ഫാക്ടറികളിൽ 581 അവസരം; ഏപ്രിൽ 8വരെ അപേക്ഷിക്കാം

ഓർഡനൻസ് ഫാക്ടറികളിൽ 581 അവസരം. മഹാരാഷ്ട്ര, കാൻപുർ ഫാക്ടറികളിലാണ് ഒഴിവുള്ളത്. തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ. നാലുവർഷംവരെ ദീർഘിപ്പിക്കാം.
മഹാരാഷ്ട്ര: മ്യുണീഷൻസ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപ്പുരിലെ (ചന്ദ) ഫാക്ടറിയിൽ ഡെയ്ഞ്ചർ ബിൽഡിങ് വർക്കറുടെയും ഭാന്ദരയിലെ ഫാക്ടറിയിൽ പ്രോജക്ട് എൻജിനിയർമാരുടെയും 430 ഒഴിവുണ്ട്.
ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ
ഒഴിവ്-400, ശമ്പളം: 19,900 രൂപയും എച്ച്.ആർ.എ.യും. യോഗ്യത: അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എ.ഒ.സി.പി.) ട്രേഡിലുള്ള നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്. എ.ഒ.സി.പി. ട്രേഡിൽ അപ്രന്റിസ്ഷിപ്പ് നേടിയവരുടെ അഭാവത്തിൽ അനുബന്ധ ട്രേഡുകൾ പരിഗണിക്കും. പ്രായം: 18-40
പ്രോജക്ട് എൻജിനിയർ
ഒഴിവ്-30, ശമ്പളം: 36,000-39,338 രൂപയും ഡി.ആർ.എ.യും. യോഗ്യത: ബി.ഇ./ബി.ടെക്. (കെമിക്കൽ). അല്ലെങ്കിൽ ഡിപ്ലോമ (കെമിക്കൽ). അല്ലെങ്കിൽ കെമിസ്ട്രി പ്രധാന വിഷയങ്ങളിൽ ഉൾപ്പെട്ട ബി.എസ്സി.യും. പ്രായം: 18-30.
അപേക്ഷ
തപാൽ മുഖേന അപേക്ഷിക്കണം. അപേക്ഷാഫീസില്ല. അവസാന തീയതി: ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ- ഏപ്രിൽ 17, പ്രോജക്ട് എൻജിനിയർ-ഏപ്രിൽ 11. അപേക്ഷ അയക്കേണ്ട വിലാസം ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ddpdoo.gov.in -ൽ ലഭിക്കും.
കാൻപുർ: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ കാൻപുരിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ 151 ഒഴിവുണ്ട്.
മെഷീനിസ്റ്റ്
ഒഴിവ്-116. അടിസ്ഥാനശമ്പളം: 18,000 രൂപ. യോഗ്യത: പത്താംക്ലാസ്, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.)/നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് (എൻ.എ.സി.). പ്രായം: 18-35 വയസ്സ്.
മറ്റ് ട്രേഡുകളും ഒഴിവും: എക്‌സാമിനർ-14, ഇലക്ട്രോപ്ലേറ്റർ-1, മെഷീനിസ്റ്റ്-3, ഹീറ്റ് ട്രീറ്റ്‌മെന്റ് ഓപ്പറേറ്റർ-3, ഫിറ്റർ-2, ഇലക്ട്രീഷ്യൻ/വയർമാൻ-8, വെൽഡർ-4.
അപേക്ഷ
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് (ബ്ലോക്ക് ലെറ്ററിൽ) ആവശ്യമായ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോയും സഹിതം തപാലിൽ അയക്കണം. അപേക്ഷാഫീസ്: 100 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല).
വിലാസം
ചീഫ് ജനറൽ മാനേജർ, ഓർഡനൻസ് ഫാക്ടറി കാൻപുർ, കാൽപി റോഡ്, കാൻപുർ, ഉത്തർപ്രദേശ്, പിൻ-208009.
വിശദവിവരങ്ങൾക്ക് www.aweil.in സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ എട്ട്.
Content Highlights: Total of 581 vacancies across Maharashtra and Kanpur Ordnance Factories., Positions include Danger Building Workers, Project Engineers, and various trade roles., Initial contract period of one year, extendable up to four years.