സ്പെഷ്യല് ഡിഫന്സ് ഫോറത്തില് 500-ലധികം ഒഴിവുകള്: പ്രചരിക്കുന്നത് വ്യാജ വാര്ത്തയെന്ന് സർക്കാർ

സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറത്തിൽ 500-ലധികം ഒഴിവുകൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാർ അറിച്ചു. കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന 'എംപ്ലോയിമെന്റ് ന്യൂസി'ന്റെ ആഗസ്റ്റ് 15-ലെ ലക്കത്തിലാണ് ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറം ക്ഷണിച്ചതെന്ന തരത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴിൽ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇത്തരമൊരു പിഴവ് സംഭവിച്ചതിൽ 'എംപ്ലോയിമെന്റ് ന്യൂസും' ഖേദം പ്രകടിപ്പിച്ചു. അടുത്ത ലക്കത്തിൽ ഇത് സംബന്ധിക്കുന്ന തിരുത്ത് പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു. എംപ്ലോയ്മെന്റ് ന്യൂസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളത്തിലെ തൊഴിൽ പ്രസിദ്ധീകരണങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Content Highlights: Office Of The Special Defence Personnel ForumIs A Fake Organisation PIB Fact Check, Employment News
Content Highlights: