ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ ഒഡെപെകും സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി

തിരുവനന്തപുരം: മലയാളികൾക്ക് ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ജർമനിയിൽ ജോലിനേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെൽത്ത്’.
ഡെഫയുടെ എക്സിക്യുട്ടീവ് ഡയറക്ടർ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കൺസൾട്ടന്റ് എഡ്ന മുളിരോ, ഓപ്പറേഷൻ മാനേജരായ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി മന്ത്രി വി.ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഒഡെപെക് എം.ഡി. കെ.എ.അനൂപും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Content Highlights: Nursing jobs at germany