സൗദി ആരോഗ്യ മന്ത്രാലയത്തില്‍ വനിതാ സ്റ്റാഫ് നഴ്‌സ്; നവംബര്‍ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള വനിതാ സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേണ്‍സ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (സി.സി.യു), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇ.ആര്‍), ഐ.സി.യു (അഡള്‍ട്ട്), എന്‍.ഐ.സി.യു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിങ് റൂം (ഒ.ആര്‍), പി.ഐ.സി.യു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്‌സിങ്ങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സി.വിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം. നവംബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷന്‍, എച്ച്.ആര്‍.ഡി. അറ്റസ്റ്റേഷന്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് എസ്.എ.എം.ആര്‍. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉള്ളവരാകണം. അഭിമുഖം ഡിസംബറിലെ രണ്ടാമത്തെ ആഴ്ച കൊച്ചിയില്‍ നടക്കും. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കാം. നമ്പറുകള്‍: 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും. മിസ്ഡ് കോള്‍ സൗകര്യം).
Content Highlights: NORKA Roots recruitment for women staff nurse in Saudi Arabia