മിലിറ്ററി നഴ്സിങ് സർവീസിൽനിന്ന് വിരമിച്ചവരും ഇനി വിമുക്തഭടർ

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: മിലിറ്ററി നഴ്സിങ് സർവീസിൽ (എം.എൻ.എസ്.)നിന്ന് വിരമിച്ചവരെയും ഇനിമുതൽ വിമുക്തഭടരായി പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

വിമുക്ത ഭടരുമായി ബന്ധപ്പെട്ട 1979-ലെ നിയമം ഇതിനായി ഭേദഗതി ചെയ്തു. ഫെബ്രുവരി 9-ന് പ്രസിദ്ധീകരിച്ചയുടൻ ഭേദഗതി പ്രാബല്യത്തിൽ വന്നു.

ഇതനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. വിമുക്തഭട ആനുകൂല്യം ലഭിച്ചതോടെ തൊഴിലവസരം, തിരിച്ചറിയൽകാർഡ്, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മക്കൾക്ക് പ്രവേശന ആനുകൂല്യം എന്നിവയെല്ലാം എം.എൻ.എസ്. വിഭാഗക്കാർക്ക് ലഭിക്കും.

Content Highlights: Govt officially recognizes Military Nursing Service (MNS) officers under re-employment rules, granting them ex-servicemen benefits, quotas, and age relaxation for central civil services.