ലൈബ്രറി സയന്‍സ് ബിരുദക്കാര്‍ക്ക് മാതൃഭൂമിയില്‍ അവസരം

-
-

മാതൃഭൂമിയുടെ ബൃഹത്തായ റിസേര്‍ച്ച് ലൈബ്രറിയുടെ ഭാഗമാകാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. റിസേര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുള്ളത്. നൈറ്റ് ഷിഫ്റ്റിലും ജോലി ഉണ്ടായിരിക്കും.

യോഗ്യതകള്‍

  • ലൈബ്രറി സയന്‍സില്‍ ചുരുങ്ങിയത് സെക്കന്റ് ക്ലാസ് വിജയം.
  • അപേക്ഷകര്‍ക്ക് പൊതുവിജ്ഞാനത്തില്‍ അഭിരുചിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം.
  • ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. മലയാളം കംപോസിങ് നിര്‍ബന്ധം.
  • മുന്‍പരിചയം അഭികാമ്യം.

പ്രായം: 2020 മാര്‍ച്ച് ഒന്നിന് 28 വയസ്സ് കവിയരുത്.

അപേക്ഷ

താത്പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയോടൊപ്പം മുന്‍പരിചയം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം careers@mpp.co.in -ലേക്ക് ഇ-മെയില്‍ ചെയ്യുക. അപേക്ഷകള്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ 'Application for the post of Research Assistant' എന്നു ചേര്‍ക്കുക.
അവസാന തീയതി: മാര്‍ച്ച് 20

Content Highlights: Mathrubhumi invites application for the post of Research Assistant; Apply by 20 March

Content Highlights: