മെഷീന്‍ ലേണിങ്ങില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുമായി ഐസിഫോസ്

തിരുവനന്തപുരം: കേരളസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ്‌വേർ അധിഷ്ഠിത മെഷീൻ ലേണിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂലായ് 22 മുതൽ ഓഗസ്റ്റ് ഒൻപതുവരെ 30 മണിക്കൂർ ദൈർഘ്യമുള്ളതാണ് പ്രോഗ്രാം.
അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും പ്രയോജനപ്പെടും. വൈകീട്ട് ആറുമുതൽ എട്ടുവരെയായിരിക്കും പരിശീലനം. വ്യവസായമേഖലയിൽ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുന്ന രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം. പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് പ്രോഗ്രാം. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ധരുടെ സേവനം എല്ലാസമയത്തും ലഭ്യമായിരിക്കും. ജൂലായ് 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: icfoss.in/event-details/190 | 7356610110 | 9400225962 (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ)
Content Highlights: machine learning certificate program in icfoss