ISRO NRSC -ല്‍ അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകള്‍, മത്സരപ്പരീക്ഷയോ ഇന്റര്‍വ്യൂവോ ഇല്ല, മികച്ച അവസരം

ഐഎസ്ആര്‍ഓയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നുള്ള ഉപഗ്രഹ വിക്ഷേപണം. File Photo - ANI
ഐഎസ്ആര്‍ഓയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നുള്ള ഉപഗ്രഹ വിക്ഷേപണം. File Photo - ANI

ഇന്ത്യുടെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആര്‍ഒയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (NRSC), 2025-ലെ അപ്രന്റീസ്ഷിപ്പ് ഡ്രൈവിനായി അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഡിപ്ലോമക്കാര്‍ എന്നിവര്‍ക്കായി ആകെ 96 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് nrsc.gov.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2025 സെപ്റ്റംബര്‍ 11. എഴുത്തുപരീക്ഷയോ ഇന്റര്‍വ്യൂവോ ഇല്ല. തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ ഏജന്‍സിയില്‍ ജോലി ചെയ്യാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്.

96 അപ്രന്റീസ്ഷിപ്പ് സീറ്റുകള്‍ ഇത്തരത്തിലാണ്:

  • ഗ്രാജ്വേറ്റ് അപ്രന്റീസ് - 11 തസ്തികകള്‍
  • ടെക്‌നീഷ്യന്‍ അപ്രന്റീസ് - 30 തസ്തികകള്‍
  • ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് - 25 തസ്തികകള്‍
  • ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം) - 30 തസ്തികകള്‍

യോഗ്യത

  • അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താഴെക്കാണുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം:
  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
  • ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്
  • അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ BE/BTech

സ്‌റ്റൈപ്പന്‍ഡ് 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തസ്തികയനുസരിച്ച് പ്രതിമാസം 8,000 രൂപ മുതല്‍ 9,000 രൂപ വരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം, ഐഎസ്ആര്‍ഒയില്‍ നിന്ന് നേരിട്ടുള്ള പരിശീലനവും അനുഭവപരിചയവും ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതാണിത്.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്നവ ഉള്‍പ്പെടെയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം:

  • ജനനത്തീയതി തെളിയിക്കുന്ന രേഖ
  • വിദ്യാഭ്യാസ യോഗ്യതകള്‍ (SSLC/SSC മുതല്‍)
  • ജാതി/വിഭാഗം സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)
  • പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍)

ഓണ്‍ലൈന്‍ അപേക്ഷയും അസ്സല്‍ രേഖകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍, അപേക്ഷ നിരസിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

  • ബിരുദം/ഡിപ്ലോമ എന്നിവയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ പരിശോധിക്കുക.
  • ഒരു മെറിറ്റ് ലിസ്റ്റ്/പാനല്‍ തയ്യാറാക്കും.
  • മെറിറ്റ് പാനലിലെ സ്ഥാനത്തിനനുസരിച്ച് മാത്രമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
  • ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ ഇമെയില്‍ വഴി ഓഫര്‍ ലെറ്റര്‍ ലഭിക്കുകയുള്ളൂ.

എങ്ങനെ അപേക്ഷിക്കാം

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം:

ഘട്ടം 1. എന്റോള്‍മെന്റ് ഐഡി ലഭിക്കുന്നതിനായി NATS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 2. UMANG പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 'Apply Now' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3. ആവശ്യമായ എല്ലാ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക.
ഘട്ടം 4. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), പുതിയ ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5. അപേക്ഷ സമര്‍പ്പിക്കുക, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അതിന്റെ ഒരു പ്രിന്റ്ഔട്ട് സൂക്ഷിക്കുക.

മത്സരപരീക്ഷയോ ഇന്റര്‍വ്യൂവോ ഇല്ലാതെ ഐഎസ്ആര്‍ഒയുടെ എന്‍ആര്‍എസ്സിയില്‍ നിങ്ങളുടെ കരിയര്‍ ആരംഭിക്കാനുള്ള അവസരമാണിത്. 

Content Highlights: ISRO NRSC`s 2025 apprenticeship program 96 posts for graduates, engineers, & diploma holders.