IBPS- RRB ക്ലാര്‍ക്ക് പ്രിലിംസ് ഫലം സെപ്റ്റംബര്‍ അവസാനത്തോടെ

പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്
പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്

ഐ.ബി.പി.എസ് ആര്‍ആര്‍ബി (റൂറല്‍ റീജിയണല്‍ ബാങ്ക്‌സ്) ക്ലാര്‍ക്ക് 2024 പ്രിലിംസ് ഫലം സെപ്റ്റംബര്‍ 29-ഓടെ പ്രസിദ്ധീകരിച്ചേക്കും. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. 

ആര്‍ആര്‍ബി ക്ലാര്‍ക്ക് റിക്രൂട്ട്‌മെന്റിനായുള്ള പ്രിലിംസ് പരീക്ഷ ഐ.ബി.പി.എസ് ഓഗസ്റ്റ് 10, 17, 18 തീയതികളിലാണ് നടന്നത്. ആര്‍ആര്‍ബി ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഒക്ടോബര്‍ ആറിന് നടക്കുന്ന മെയിന്‍സ് പരീക്ഷയില്‍ പങ്കെടുക്കാം.

ഫലം എങ്ങനെ പരിശോധിക്കാം?

  • ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജിലുള്ള ഐ.ബി.പി.എസ് ആര്‍ആര്‍ബി ക്ലാര്‍ക്ക് (ഓഫീസ് അസിസ്റ്റന്റ്) റിസള്‍ട്ട് 2024-ല്‍ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
  • ലോഗിന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക
  • നിങ്ങളുടെ ഫലം പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക 


 

Content Highlights: ibps rrb clerk exam results to be announced soon