ഇന്റലിജൻസ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസറാവാം,3,717 ഒഴിവുകൾ

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 37 തസ്തികകളില്‍ 14,582 ഒഴിവുകള്‍.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 37 തസ്തികകളില്‍ 14,582 ഒഴിവുകള്‍.

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.  പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും

ഒഴിവുകളുടെ വിശദാംശങ്ങള്‍

  1. ജനറല്‍: 1,537
  2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS): 442
  3. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC): 946
  4. പട്ടികജാതി (SC): 566
  5. പട്ടികവര്‍ഗ്ഗം (ST): 226

തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ രീതിയും

  1. എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്)
  2. വിവരണാത്മക പരീക്ഷ
  3. അഭിമുഖം
  4. രേഖാ പരിശോധന
  5. വൈദ്യപരിശോധന

എഴുത്തുപരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ഇത് 1 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്

  1. ജനറല്‍, OBC, EWS: 650 രൂപ
  2. SC, ST, PwD: 550 രൂപ

അപേക്ഷാ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേ വഴി ഫീസ് അടയ്ക്കണം.

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: mha.gov.in

Content Highlights: Apply for IB ACIO Grade 2 Executive Recruitment 2025. 3717 vacancies